കോഴിക്കോട്: കാരപ്പറമ്പ് വാര്‍ഡിലെ ബിലാത്തിക്കുളം കെ.പി കേശവമേനോന്‍ കോളനിയിലെ മലിന ജലം പൊതുവഴിയിലേക്ക് ഒഴുക്കിവിടുന്ന പ്രശ്‌നത്തില്‍ വെസ്റ്റ്ഹില്‍ ഹെല്‍ത്ത് ഓഫിസര്‍ കാണിക്കുന്ന അനാസ്ഥക്കെതിരേ ജനകീയ ധര്‍ണ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മലിനജല പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ നാട്ടുക്കാരെ സംഘടിപ്പിച്ച് 20ന് വെസ്റ്റ്ഹില്‍ ഹെല്‍ത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നവ്യ ഹരിദാസ് പറഞ്ഞു. വാര്‍ഡ് കണ്‍വീനര്‍ എന്‍. അജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, വൈസ് പ്രസിഡന്റ് എം.ജഗനാഥന്‍ , കെ.സുഭാഷ്, എ.പി പുരുഷോത്തമന്‍, വി.വി സജീന്ദ്രന്‍, മണ്ടിലേടത്ത് പ്രേമന്‍, അരുണ്‍ രാമദാസ് നായിക്, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കൃഷ്ണദാസ്, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.