ഇന്ധന സെസ് വര്‍ധന: സമരം ശക്തമാക്കി യു.ഡി.എഫ്, രാപ്പകല്‍ സമരം ഇന്ന്

ഇന്ധന സെസ് വര്‍ധന: സമരം ശക്തമാക്കി യു.ഡി.എഫ്, രാപ്പകല്‍ സമരം ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കെതിരേ യു.ഡി.എഫ് രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. ജില്ലാ കലക്ടറേറ്റുകളും തിരുവനന്തപുരം സെക്രട്ടേറിയറ്റും കേന്ദ്രീകരിച്ചാണ് സമരം നടത്തുന്നത്.പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിക്കും. തൃശൂരില്‍ രമേശ് ചെന്നിത്തലയും സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റു ജില്ലകളില്‍ വിവിധ നേതാക്കളും സമരത്തിന് നേതൃത്വം നല്‍കും.
ഇന്ന് വൈകീട്ട് നാലുമണി മുതല്‍ നാളെ രാവിലെ പത്തുമണിവരെയാണ് രാപ്പകല്‍ സമരം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഉള്ളതിനാലും കണ്ണൂര്‍ ജില്ലയില്‍ മുസ്‌ലീം ലീഗ് ജില്ലാ സമ്മേളനം ഉളളതിനാലും അവിടുത്തെ രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും നടക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *