മുംബൈ: ഇന്ത്യ-ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് വേദി മാറ്റി ബി.സി.സി.ഐ. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ധരംശാലയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, പുതുക്കിയ തീരുമാനപ്രകാരം ഇന്‍ഡോര്‍ ആണ് മൂന്നാം ടെസ്റ്റിനുള്ള പുതിയ വേദി. ധരംശാലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്നാണ് വേദിമാറ്റം. മഴ കാരണം വലിയ നാശമുണ്ടായ ധരംശാല സ്റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റ് തുടങ്ങുന്ന മാര്‍ച്ച് ഒന്നിന് മുമ്പ് നവീകരണ ജോലികള്‍ പൂര്‍ത്തിയാവില്ലെന്ന് വ്യക്തമായതോടെയാണ് വേദിമാറ്റാന്‍ ബി.സി.സി.ഐ നിര്‍ബന്ധിതരായത്.