കോഴിക്കോട്: ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അതിജീവനത്തിനുള്ള തുരുത്തുകള്‍ രാജ്യത്തെ ഭരണഘടനയിലും തദടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. സിറ്റിസണ്‍സ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി (CASE) വാര്‍ഷിക ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ക്കായുള്ള ശ്രമങ്ങളില്‍ രാജ്യത്തെ വ്യത്യസ്ത മതസമൂഹങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കെയ്‌സ് പ്രസിഡന്റ് മുസ്തഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ മുഹമ്മദ് ഡാനിഷ് മുഖ്യപ്രഭാഷണം നടത്തി. കാപ്പന് ജാമ്യം ലഭിക്കുന്നതില്‍ ഉത്തര്‍പ്രദേശിലെ സാമൂഹ്യപ്രവര്‍ത്തകയായ രൂപ് റാണിയുടെനിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാട് നിര്‍ണായകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നൂറ് കണക്കിന് മനുഷ്യ സ്‌നേഹികളാണ് രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യത്തിലും പ്രതീക്ഷ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയര്‍ പി.മമ്മത് കോയ, മുഹമദ് അഷ്‌റഫ്, ആര്‍.എം ഷെഫീക് , അനസ് ബിജു, ഖാദര്‍ പാലാഴി, അഡ്വ. റസല്‍ റഹ്‌മാന്‍ , നസീര്‍ ഹുസൈന്‍, അബ്ദുല്ല അന്‍സാരി എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു.