പീപ്പിള്‍സ് റിവ്യു 15ാം വാര്‍ഷികാഘോഷം നാളെ

പീപ്പിള്‍സ് റിവ്യു 15ാം വാര്‍ഷികാഘോഷം നാളെ

കോഴിക്കോട്: മലയാള വാര്‍ത്താമാധ്യമരംഗത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും പര്യായമായി ജനപക്ഷത്ത് നില്‍ക്കുന്ന മാധ്യമമാണ് പീപ്പിള്‍സ് റിവ്യു. പീപ്പിള്‍സ് റിവ്യു ദിനപത്രത്തിന്റെ 15ാം വാര്‍ഷികാഘോഷം ആഘോഷപൂര്‍വം ഫെബ്രുവരി 13ന് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും. കോഴിക്കോട് മാനാഞ്ചിറക്ക് സമീപമുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളാണ് വേദി.

വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും പ്രശ്‌സത കവി പി.പി ശ്രീധരനുണ്ണി നിര്‍വഹിക്കും. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യുവിന്റെ 15ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം പ്രശസ്ത ഹൃദയ ചികിത്സാ വിദഗ്ധന്‍ ഡോ. കെ. കുഞ്ഞാലി ജി.നാരായണന്‍ കുട്ടി മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തും. പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്റെ ഏറ്റവും പുതിയ പുസ്തകമായ ലക്ഷ്മി വാകയാടിന്റെ ‘ സ്നേഹതീരം’ എന്ന ചെറുകഥാ സമാഹാരം ചടങ്ങില്‍വച്ച് പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി പ്രകാശനം ചെയ്യും.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ് രാകേഷ് പുസ്തകം ഏറ്റുവാങ്ങും. പി. ഗംഗാധരന്‍ നായര്‍ പുസ്തകപരിചയം നടത്തും. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ചെയര്‍മാന്‍ ജി. നാരയാണന്‍കുട്ടി മാസ്റ്റര്‍ ആധ്യക്ഷത വഹിക്കും. പീപ്പിള്‍സ് റിവ്യു എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളായ ഒഞ്ചിയം ഉസ്മാന്‍ ഒരിയാന, ഗിരീഷ് ആമ്പ്ര എന്നിവര്‍ പ്രതിസ്പന്ദം നടത്തും. കെ.പി കേശവമേനോന്‍ പുരസ്‌കാര ജേതാവ് ഗോപിനാഥ് ചേന്നര അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍. ജയന്ത് കുമാര്‍ ആശംസ നേരും. ജീവികാരുണ്യ പ്രവര്‍ത്തകനും സിറ്റിസണ്‍ ഗ്രൂപ്പ് എം.ഡിയുമായ എം.കെ ഉസ്മാന്‍ ഹാജിയെ ചടങ്ങില്‍ ആദരിക്കും. പി. അനില്‍ ബാബു പ്രാര്‍ത്ഥന ആലപിക്കും. പീപ്പിള്‍സ് റിവ്യു ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ സ്വാഗതവും ജനറല്‍ മാനേജന്‍ പി.കെ ജയചന്ദ്രന്‍ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *