പി.എന്‍.പി അരൂര്‍
നാദാപുരം: മേഖലയില്‍ സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഹോം കെയര്‍ പ്രവര്‍ത്തനം കിടപ്പു രോഗികള്‍ക്ക് ആശ്വാസമാകുന്നു. എല്ലാ മാസവും വിവിധ മേഖലകളിലെ കിടപ്പു രോഗികളെ സന്ദര്‍ശിച്ച് പരിചരണം നല്‍കിവരുന്നുണ്ട്. സുരക്ഷയുടെ വാഹനത്തില്‍ സന്നധ വളണ്ടിയര്‍മാര്‍ സിസ്റ്റര്‍മാര്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാണ്. കൂടാതെ നിര്‍ധന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ സാമ്പത്തിക സഹായവും പാലിയേറ്റീവ് ഉപകരണങ്ങളും സുരക്ഷ വിതരണം ചെയ്തു വരുന്നു. നിവധി മെഡിക്കല്‍ ക്യാമ്പുകളും പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലന ക്യാമ്പുകളും സുരക്ഷയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. സ്വന്തമായി ഒരു കെട്ടിടവും പാലിയേറ്റീവ് സേവന കേന്ദ്രവും സ്ഥാപിക്കുക എന്നതാണ് നാദാപുരം സുരക്ഷയുടെ അടുത്ത ലക്ഷ്യം.