വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിന്‍വലിക്കണം; ഇല്ലെങ്കില്‍ സമരമെന്ന്‌ ബസ് ഉടമകള്‍

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിന്‍വലിക്കണം; ഇല്ലെങ്കില്‍ സമരമെന്ന്‌ ബസ് ഉടമകള്‍

തൃശൂര്‍: വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സമരമെന്നും സ്വകാര്യ ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാര്‍ച്ച് 31ന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇല്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ബസ് സമരം നടത്തും. നിലവില്‍ വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. റോഡ് നികുതി അടയ്ക്കാതെ ബസ് സര്‍വീസ് നിര്‍ത്തി വയ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഫെബ്രുവരി 28ന് എല്ലാ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേേറ്റര്‍സ് ഫെഡറേഷന്‍ വ്യക്തമാക്കി.

ബജറ്റില്‍ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. പെട്രോള്‍ ഡീസല്‍ സെസ്സ് പിന്‍വലിക്കണം. കേന്ദ്രം പെട്രോളിനും ഡീസലിനും ടാക്‌സ് കുറച്ചപ്പോള്‍ സംസ്ഥാനത്തോട് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം പോലെ ആകില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *