യാത്രാ ബത്തയായി 30 ലക്ഷം അനുവദിച്ചത് അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍; പ്രോട്ടോകോള്‍ പ്രകാരമാണ് എല്ലാം ചെയ്യുന്നത്

യാത്രാ ബത്തയായി 30 ലക്ഷം അനുവദിച്ചത് അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍; പ്രോട്ടോകോള്‍ പ്രകാരമാണ് എല്ലാം ചെയ്യുന്നത്

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ അധികയാത്രാ ബത്തയായി 30 ലക്ഷം രൂപ അനുവദിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച നടപടി വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം വിമാനയാത്രക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിക്കേണ്ടിവന്നത്. എന്നാല്‍, തുക താന്‍ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്റെ പ്രോട്ടോകോള്‍ പ്രകാരമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഡിസംബര്‍ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് നിലനില്‍ക്കുമ്പോഴായിരുന്നു ആവശ്യം. സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കങ്ങളില്‍ മഞ്ഞുരുകിയതോടെ ഫയല്‍ ധനവകുപ്പ് പരിഗണിച്ചു. ജനുവരി 24 ന് എക്‌സ്‌പെന്‍ഡിച്ചര്‍ വിംഗ് ഗവര്‍ണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാന്‍ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു.

ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികതുക അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിര്‍ദ്ദേവും ഉള്ളപ്പോഴാണ് ഗവര്‍ണര്‍ക്ക് അധിക തുക അനുവദിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *