മുസ്ലീം സ്ത്രീകളെ ഇരുളില്‍ തളച്ചിടുന്നത് മുജാഹിദ് പാരമ്പര്യമല്ല: കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

മുസ്ലീം സ്ത്രീകളെ ഇരുളില്‍ തളച്ചിടുന്നത് മുജാഹിദ് പാരമ്പര്യമല്ല: കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

തിരൂരങ്ങാടി: മുസ്ലീം സ്ത്രീകളെ ഇരുളിന്റെ മറവില്‍ തളച്ചിടാന്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ പരസ്യമായി രംഗത്ത് വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് വ്യക്തമാക്കി. മുസ്ലീം സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് മുജാഹിദ് പ്രസ്ഥാനത്തില്‍ കീഴ്‌വഴക്കമല്ലെന്ന് പറയുന്നവര്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവരാണ്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെയാണ് ഇസ്ലാഹീ പ്രസ്ഥാനം കേരളത്തിലെ മുസ്ലീം സ്ത്രീകളെ കേരളീയ പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന ചരിത്ര യാഥാര്‍ഥ്യത്തെ നിഷേധിക്കുന്നവര്‍ ഇസ്ലാഹീ നവോത്ഥാന നായകരോട് ചെയ്യുന്ന കടുത്ത നന്ദികേടാണ്.

മാരണം, ജിന്ന്‌സേവ, കണ്ണേറ്, സ്ത്രീകളെ യാഥാസ്ഥിതികതയില്‍ തളച്ചിടുക തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നത് നീതീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ഇ.കെ അഹ്‌മദ് കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡോ. എന്‍.എം അബ്ദുല്‍ ജലീല്‍, പ്രൊഫ കെ.പി സകരിയ്യ, സി.അബ്ദുലത്തീഫ്, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, എം.എം ബഷീര്‍ മദനി, കെ.എ സുബൈര്‍, കെ.എം കുഞ്ഞമ്മദ് മദനി, കെ.പി അബ്ദു റഹ്‌മാന്‍ സുല്ലമി, എന്‍ജി. സൈതലവി , ഡോ.ഐ.പി അബ്ദുസ്സലാം, ഡോ.ജാബിര്‍ അമാനി, ഡോ. മുസ്തഫ കൊച്ചിന്‍, എം.ടി മനാഫ് മാസ്റ്റര്‍, സുഹൈല്‍ സാബിര്‍, ബി.പി.എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ഹമീദലി ചാലിയം, എം.കെ മൂസ, പി.അബ്ദുല്‍ അലി മദനി, സഹല്‍മുട്ടില്‍, നുഫൈല്‍ തിരൂരങ്ങാടി, വി.സി മറിയക്കുട്ടി സുല്ലമിയ്യ, ആദില്‍ നസീഫ് മങ്കട, റുക്‌സാന വാഴക്കാട്, ഡോ.അന്‍വര്‍ സാദത് പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *