മലബാറിന്റെ മനസ്സറിഞ്ഞ് ‘ശീമാട്ടി ക്രാഫ്റ്റഡ്’ ഇനി കോഴിക്കോട്ടും

മലബാറിന്റെ മനസ്സറിഞ്ഞ് ‘ശീമാട്ടി ക്രാഫ്റ്റഡ്’ ഇനി കോഴിക്കോട്ടും

കോഴിക്കോട്: വസ്ത്ര വ്യാപാര രംഗത്ത് കേരളത്തിലെ മികച്ച ബ്രാന്‍ഡുകളിലൊന്നായ ശീമാട്ടി 12 മുതല്‍ ഇനി മലബാറിലും. തികച്ചും സ്ത്രീകള്‍ക്ക് മാത്രമായുള്ള ശീമാട്ടി ക്രാഫ്റ്റിന്റെ കോഴിക്കോട്ടെ ആദ്യ ഷോറും ഹൈലൈറ്റ് മാളിന് സമീപമാണ് സജ്ജീകരിച്ചിട്ടുള്ളത്. കൊച്ചിയിലും കോട്ടയത്തും വിജയം കൈവരിച്ചതിന് ശേഷമാണ് ശീമാട്ടി മലബാറിലേക്ക് ചുവടുറപ്പിക്കാന്‍ എത്തുന്നത്. മലബാറിന്റെ വസ്ത്രാവശ്യങ്ങള്‍ പൂര്‍ണമായും മനസിലാക്കി ഫാഷന്റെ എല്ലാ കോണുകളും മലയാളിക്ക് സുപരിചിതമാക്കാന്‍ കൂടിയാണ് ശീമാട്ടി ക്രാഫ്റ്റ് ലക്ഷ്യംവയ്ക്കുന്നത്. സി.ഇ.ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്റെ നേതൃത്വത്തിലുള്ള ശീമാട്ടി ഇന്ന് സൗത്ത് ഇന്ത്യയിലെ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഒഴിച്ചു കൂടാനാവാത്ത പേര് തന്നെയാണ്. പരമ്പരാഗതമായ പട്ട്‌സാരികളുടെ അത്യപൂര്‍വ കളക്ഷനുകളും ഫാഷന്റെ ഏറ്റവും പുതിയ മുഖങ്ങളും മലയാളിക്ക് ശീലമാക്കിയ ശീമാട്ടി പ്രായഭേദമന്യേ ഉപഭോക്താക്കളുടെ ഫാഷന്‍ ആവശ്യങ്ങള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിറവേറ്റി വരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *