കണ്ണൂര്‍: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി പരാതി പരിഹാര ലോക് അദാലത്തുകള്‍ സംഘടിപ്പിച്ചു. തലശ്ശേരി ജില്ലാകോടതി സമുച്ചയത്തില്‍ ഒമ്പത് ബൂത്തുകളിലായി 5600 ഓളം കേസുകള്‍ പരിഗണനക്ക് വന്നു. കോടതിയില്‍ നിലവിലുള്ളതും അല്ലാത്തതുമായ കേസുകള്‍, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, വിവിധ ബാങ്കുകള്‍, റവന്യൂ , ഇന്‍ഷുറന്‍സ് , കെ.എസ്.ഇ.ബി തുടങ്ങി വിവിധ മേഖലയിലുള്ള കേസുകളാണ് അദാലത്തില്‍ പരിഗണനക്ക് വന്നത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് പ്രിന്‍സിപ്പാള്‍ ജഡ്ജിയുമായ ജി. ഗിരീഷ്, ജില്ലാ ജഡ്ജിമാരായ മൃദുല എ.വി,ആര്‍.എല്‍ ബൈജു, മുജീബ് റഹ്‌മാന്‍, സി.ജി ഘോഷ, റൂബി കെ.ജോസ്, സബ്ജഡ്ജിമാരായ രഞ്ജിനി എം.കെ, വിമല്‍.ജെ, നിര്‍മ്മല.ടി.കെ, വീണ.കെ.ബി , ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ വിന്‍സി ആന്‍ പീറ്റര്‍ ജോസഫ് തുടങ്ങിയവര്‍ വിവിധ കോടതികളില്‍ നേതൃത്വം നല്‍കി.