ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയായി മതസൗഹാര്‍ദ്ദ രാഷ്ട്രീയ സമ്മേളനം

ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയായി മതസൗഹാര്‍ദ്ദ രാഷ്ട്രീയ സമ്മേളനം

ആദ്യ സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ (ജി.ഐ.എ) നേതൃത്വത്തില്‍, രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടേയും പ്രതിനിധികളെ അണിനിരത്തി, കേരളത്തിലെ 14 ജില്ലകളിലും, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും, 20 രാജ്യങ്ങളിലും ‘മതസൗഹാര്‍ദ്ദ രാഷ്ട്രീയ സമ്മേളനങ്ങള്‍’ സംഘടിപ്പിക്കുന്നതിമനോടനുബന്ധിച്ചുള്ള ആദ്യ സമ്മേളനം കണ്ണൂരില്‍ നടന്നു. ചേംബര്‍ ഹാളില്‍ നടന്ന സമ്മേളനം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ അന്താരാഷ്ട്ര പ്രസിഡന്റ് രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. ‘വണ്‍ മില്യണ്‍ സിഗ്‌നേച്ചര്‍ കാമ്പയിനിന്റെ’ ഉദ്ഘാടനം കണ്ണൂര്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ നിര്‍വഹിച്ചു. ഫാ.സ്‌കറിയ കല്ലൂര്‍, ഫാ. ജോര്‍ജ് കപ്പു കാലായില്‍, ഡോ. എ അഷ്‌റഫ്, ജയ്‌ലാനി ഉസ്ദാത്, ആര്‍.പി ഷഫീഖ്, പി.പി രാമനാഥന്‍, വി.പി സുഭാഷ്, ഷൈജ കൊടുവള്ളി, അബ്ദുള്ള ഹാജി ബ്ലാത്തൂര്‍, ഷമില്‍ മോന്‍,ജിന്‍സി ജേക്കബ്, ത്രേസ്യാമ്മ മാത്യു, സിനി സന്തോഷ്, സ്വര്‍ണ്ണ എ. എം, സുമ കള്ളിപ്രം, റസാഖ് കൂടല്ലൂര്‍, എന്നിവര്‍ പ്രസംഗിച്ചു. രഞ്ജിത്ത് മാസ്റ്റര്‍ മലപ്പട്ടം, അജിത് മാട്ടൂല്‍ മതസൗഹാര്‍ദ കവിതകള്‍ ആലപിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ഹിന്ദു-മുസ്ലിം-ക്രൈസ്തവ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുന്നതിനായി, രാജ്യത്തെ മുഴുവന്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ദേശീയ നേതാക്കള്‍ക്ക് സമര്‍പ്പിക്കുന്ന ‘പ്രമേയം’ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ അവതരിപ്പിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍മ്മാരായ ബാലഗോപാല്‍, സ്‌കറിയ തോമസ്, ഷിജു ജോസഫ്, സന്തോഷ് എം.ജെ, കെ.ടി മാത്യു, ഷൈദ പ്രവീണ്‍, ജിസ്ബിന്‍ ബിജു, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *