കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം: തെരുവ് നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കണ്ണൂരിന്

കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം: തെരുവ് നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കണ്ണൂരിന്

മലപ്പുറം: കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവത്തില്‍ തെരുവ് നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ലക്ക്. ചൊക്ലി, മാടായി ഉപജില്ലയിലെ അധ്യാപകരാണ് അഭിനേതാക്കള്‍. നാടക രചന-രമേശ് പുല്ലാപ്പള്ളി. സംവിധാനം-രമേശ് പുല്ലാപ്പള്ളി, സുരേന്ദ്രന്‍ കല്ലൂര്‍. നാടക മത്സരത്തിലെ മികച്ച നടനായി സുജിത്ത് ബി.അഴിയൂരിനെ തെരഞ്ഞെടുത്തു.തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച നടനായി സുജിത്തിനെ തെരഞ്ഞെടുക്കുന്നത്. അടുത്തിടെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച, നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ‘സോറി എന്ന ചിത്രത്തില്‍ പ്രധാന വേഷം സുജിത്ത് ചെയ്തിരുന്നു. ഒളവിലം രാമകൃഷ്ണ ഹൈസ്‌കൂളിലെ അധ്യാപകനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *