കോഴിക്കോട്: റിട്ട. പ്രൊഫ. ഇ. വേലായുധന്‍ രചിച്ച ‘ഔര്‍ ഇംഗ്ലീഷ്’ (Our English) എന്ന പുസ്തകം പ്രകാശനം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലറും ഗാന രചയിതാവുമായ ഡോ. കെ.ജയകുമാറില്‍ നിന്നും മീന്‍ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് റിട്ട. പ്രൊഫ. ഡോ. പത്മകുമാരി പുസ്തകം ഏറ്റുവാങ്ങി. ഇംഗ്ലീഷ് പരിജ്ഞാനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാവുമെന്ന്ജയകുമാര്‍ പറഞ്ഞു. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രൊഫസറായിരുന്നു വേലായുധന്‍. മലയാളം വിശദീകരണത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഗവ. ആര്‍ട്‌സ് കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ പ്രൊഫ. അബ്ദുറഹ്‌മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ശ്രീഗോകുലം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് വി.ജി, ഗുരുവായൂരപ്പന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. രതീദേവി തമ്പാട്ടി, സാമൂതിരി സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഹരി രാജ പി.സി, ശ്രീരാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മനോജ് കുമാര്‍.ജി എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് ഇ.വേലായുധന്‍ മറുപടി പ്രസംഗം നടത്തി. വിദ്യാര്‍ത്ഥികളുടേയും ഉദ്യോഗാര്‍ഥികളുടേയും അധ്യാപകരുടെയും ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഔര്‍ ഇംഗ്ലീഷ്’ എന്ന പുസ്തകം രചിച്ചതെന്ന് വേലായുധന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഡാനിഷ്.ഇസ്വാഗതവും സുബ്രഹ്‌മണ്യന്‍ കല്ലായി നന്ദിയും പറഞ്ഞു.