സാംസ്‌കാരിക കൂട്ടായ്മയും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു

സാംസ്‌കാരിക കൂട്ടായ്മയും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: കോട്ടക്കുന്ന് വയോജന ഭിന്നശേഷി പാര്‍ക്കില്‍ വച്ച് ചേര്‍ന്ന സാംസ്‌കാരിക കൂട്ടായ്മയ പി.എം അന്നക്കുട്ടി എഴുതിയ ‘കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങളില്‍’ എന്ന കൃതിയെ കുറിച്ചും ടി.കെ മുസ്തഫ എഡിറ്റ് ചെയ്ത ‘വയനാടിനെ അറിയാം’ എന്ന കൃതിയെ കുറിച്ചും ചര്‍ച്ച നടത്തി. ബേസില്‍ അരിവയല്‍, ഫൗസിയ പൂമല, ബി.ജി കിഷോര്‍ , ബിനു പൂമല, മിനി ഉതുപ്പ്, ടി.കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു. വയനാട് കലാ സാഹിത്യ വേദി എന്ന പേരില്‍ സാംസ്‌കാരിക കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *