കോഴിക്കോട്: കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രി ഹാക്കത്തോണിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി 2023 ഫെബ്രുവരി 15-ന് ഉച്ചക്ക് 12 മണി വരെ നീട്ടി. കോളേജ് വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷകര്‍ ഉള്‍പ്പെടുന്ന പൊതുവിഭാഗം എന്നീ മൂന്നു വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളില്‍ ഫലപ്രദമായ സാങ്കേതിക പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ടീമുകളും, പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ലഘുവിവരണവും പ്രസന്റേഷനും നിശ്ചിത സമയത്തിനകം വൈഗ അഗ്രിഹാക്ക് പോര്‍ട്ടലില്‍ (vaigaagrihack.in) അപ്‌ലോഡ് ചെയ്യണം. വൈഗ ബി2ബി മീറ്റിലെ ഉല്‍പാദകരുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചു. സംരംഭകര്‍ക്ക് തുടര്‍ന്നും www.vaigakerala.com വഴി രജിസ്ടര്‍ ചെയ്യാവുന്നതാണ്.