ഫെബ്രുവരി 15നകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ഇല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി പൂട്ടിക്കോളൂ: ഹൈക്കോടതി

ഫെബ്രുവരി 15നകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ഇല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി പൂട്ടിക്കോളൂ: ഹൈക്കോടതി

കൊച്ചി: ഫെബ്രുവരി 15നകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം, ഇല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി പൂട്ടിക്കോളാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന മാനേജ്‌മെന്റ് വാദത്തെ അവര്‍ മറ്റു വഴികള്‍ തേടിക്കൊള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ ഉറപ്പ് പറഞ്ഞു.
അഞ്ചാംതീയതിക്ക് മുന്‍പായി ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാല്‍, പത്താം തീയതിയായിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അതിനാല്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയായിരുന്നു.

ബജറ്റ് മാസത്തില്‍ ധനവകുപ്പ് കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചത് 30 കോടി മാത്രമാണ്. കൂടാതെ കെ.എസ്.ആര്‍.ടി.സിക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *