പൊന്ന്യം ശ്രീകാട്ടില്‍ അടൂട മഠപ്പുര തിരുവപ്പന മഹോത്സവം

പൊന്ന്യം ശ്രീകാട്ടില്‍ അടൂട മഠപ്പുര തിരുവപ്പന മഹോത്സവം

തലശ്ശേരി: പൊന്ന്യം ശ്രീകാട്ടില്‍ അടൂട മഠപ്പുര തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ 14, 15, 16 തിയതികളില്‍ നടക്കും. 13ന് 12 മണിക്ക് മുത്തപ്പന്റെ മലയിറക്കല്‍ കര്‍മവും നാല് മണി മുതല്‍ നേര്‍ച്ച വെള്ളാട്ടങ്ങളും നടക്കും. അന്നദാനവുമുണ്ടാകും. 14ന് ഉച്ചക്ക് കൊടിയേറ്റം. വൈകീട്ട് ഏഴ് മണിക്ക് ടി.എം ദിനേശന്റെ പ്രഭാഷണം. എട്ട് മണിക്ക് നൃത്ത സംഗീത വിരുന്ന്. സിംഫണി മ്യൂസിക് മാഹിയുടെ ഗാനസുധ. 15ന് 12 മണി മുതല്‍ വിവിധ വെള്ളാട്ടങ്ങള്‍, കാഴ്ച ഘോഷയാത്ര. 16ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഗുളികന്‍ തിറ, 2.45 ന് പോതി വെള്ളാട്ടം, കലശം വരവ്, ശസ്ത്രപ്പന്‍ തിറ. ആറ് മണിക്ക് ശ്രീ മുത്തപ്പന്‍ വെള്ളാട്ടം, തിരുവപ്പന. 6.30ന് കാരണവര്‍ തിറ, വിഷ്ണുമൂര്‍ത്തി തിറ, 11.45 പളളിവേട്ട, 12 മണിക്ക് അന്നദാനം, പോതി തിറ, ശ്രീ മുത്തപ്പന്‍ ദേശാടനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *