തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ ജെ.ഡി.സി എച്ച്.ഡി.സി പാസായ വിദ്യാര്‍ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ് നല്‍കുന്നതിന് തീരുമാനമായി. സഹകരണ വകുപ്പുമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഈ മേഖലയില്‍ നിന്നുള്ള യുവജനങ്ങളെ സഹകരണ പ്രസ്ഥാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഒരു വര്‍ഷംമുതല്‍ രണ്ടുവര്‍ഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കുക. പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനം എടുത്തു. ഇതിന്റെ ഭാഗമായി സഹകരണ സംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ക്ക് മണ്‍വിളയിലെ പരിശീലന കേന്ദ്രത്തില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ്ങുകളും സഹകരണ നിയമ പരിജ്ഞാന കോഴ്‌സും നടത്തും. പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാരായ 306 പേര്‍ക്ക് കോ-ഓപ്പറേറ്റീവ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വം നല്‍കും.