പടവിന് പതാക ഉയര്‍ന്നു:സംസ്ഥാന ക്ഷീരസംഗമം പടവ് 2023ന് തുടക്കമായി

പടവിന് പതാക ഉയര്‍ന്നു:സംസ്ഥാന ക്ഷീരസംഗമം പടവ് 2023ന് തുടക്കമായി

മന്ത്രി അഡ്വ.കെ രാജന്‍ പതാക ഉയര്‍ത്തി

തൃശ്ശൂര്‍: മണ്ണുത്തി വെറ്ററിനറി ക്യാമ്പസില്‍ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമത്തിന് പതാകയുയര്‍ന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസില്‍ വെച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തില്‍ റവന്യൂ മന്ത്രി അഡ്വ. കെ.രാജന്‍ പതാക ഉയര്‍ത്തിയതോടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരസംഗമത്തിന് തുടക്കമായി. ചടങ്ങില്‍ തൃശ്ശൂര്‍ എം.എല്‍.എ പി. ബാലചന്ദ്രന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കൗണ്‍സിലര്‍ രേഷ്മ ഹെമേജ്, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, കേരള വെറ്ററിനറി ആനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ എം.ആര്‍ ശശീന്ദ്രനാഥ്, എറണാകുളം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ ചെയര്‍മാന്‍ എം.ടി ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *