തിറ മഹോത്സവം സമാപിച്ചു

തിറ മഹോത്സവം സമാപിച്ചു

കോഴിക്കോട്: അരൂര്‍ ആയത്തില്‍ വേട്ടയ്‌ക്കൊരുമകന്‍ പരദേവതാ ക്ഷേത്രത്തിലെ തിറമഹോത്സവം വിവിധ ആഘോഷ പരിപാടികളോടെ സമാപിച്ചു. ഇളനീര്‍ വരവ്, തണ്ടാന്‍ വരവ് , ഉപ്പും തണ്ടും വരവ്, വെള്ളാട്ട് തിറയാട്ടം തുടങ്ങിയ ആചാരാനുഷ്ഠാനങ്ങള്‍ ഉത്സവത്തിനു മാറ്റുകൂട്ടി .സമാപന ദിവസം നടത്താനിരുന്ന കലാ പരിപാടികള്‍ ക്ഷേത്രത്തിലെ സജീവ സാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചിരുന്ന പറമ്പത്ത് കുഞ്ഞി കണാരന്റെ വിയോഗത്താല്‍ ഉപേക്ഷിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *