കെ.എഫ് ജോര്‍ജ് പഴയകാലം തുറന്നുവച്ച മാധ്യമപ്രവര്‍ത്തകന്‍: വി.ആര്‍ സുധീഷ്

കെ.എഫ് ജോര്‍ജ് പഴയകാലം തുറന്നുവച്ച മാധ്യമപ്രവര്‍ത്തകന്‍: വി.ആര്‍ സുധീഷ്

കോഴിക്കോട്: എഴുത്തില്‍ പ്രത്യേകതകള്‍ സൂക്ഷിക്കുകയും ചരിത്ര വിസ്മൃതിയിലേക്ക് തള്ളിയിടപ്പെട്ട വ്യക്തികളേയും സംഭവങ്ങളേയും പുതിയകാലത്തിന് തുറന്ന് നല്‍കിയ മാധ്യമപ്രവര്‍ത്തകനാായിരുന്നു കെ.എഫ് ജോര്‍ജെന്ന് പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് പറഞ്ഞു. നവതിയുടെ നിറവിലെത്തിയ കെ.എഫ് ജോര്‍ജിന് സൗഹൃദസമിതി നല്‍കിയ ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാല പാട്ടുകാരേയും പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും അദ്ദേഹം പുസ്തകത്തിലൂടെ പരിചയപ്പെടുത്തി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വഴികാട്ടിയാണ് ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍.

ഓര്‍മകളിലെന്നും തങ്ങിനില്‍ക്കുന്ന പാട്ടുകള്‍ എഴുതിയവരേയും പാടിയവരേയും നാടക കലാകാരന്‍മാരേയും സമൂഹം മറന്നപ്പോള്‍ അതേക്കുറിച്ച് എഴുതിയ മാധ്യമപ്രവര്‍ത്തകനാണ് കെ.എഫ് ജോര്‍ജ്. അറിഞ്ഞു കൂടാത്തതിനെ അറിയിക്കലാണ് മാധ്യമപ്രവര്‍ത്തകന്റെ കടമയെങ്കില്‍ അതിന് മകുടോദാഹരണമാണ് അദ്ദേഹം. ജീവിതത്തിന്റെ കാണാവശങ്ങളെക്കുറിച്ച് എഴുതണമെങ്കില്‍ ജീവിതാനുഭവങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂര്‍ ഉപഹാരം നല്‍കി. സി.ഇ ചാക്കുണ്ണി പൊന്നാടയണിയിച്ചു. ദേവസ്യ ദേവഗിരി വരച്ച ഛായാചിത്രം സമ്മാനിച്ചു. ഗായകന്‍ പി.കെ സുനില്‍ കുമാര്‍ ഗാനാര്‍ച്ചന നടത്തി.
എം.പി വാസുദേവന്‍, എം.പി ഇമ്പിച്ചഹമ്മദ്, ജോസഫ് പൂതക്കുഴി, വര്‍ഗീസ് തോട്ടക്കാട്ട്,, എം.ഐ സെബാസ്റ്റ്യന്‍, പി.കുഞ്ഞിമൊയ്തീന്‍, പ്രവീണ്‍, പ്രദീപ് മാമ്പറ്റ, റനീഷ് പേരാമ്പ്ര, ഡി.കെ രാജേഷ് കുമാര്‍, ശങ്കരന്‍ നടുവണ്ണൂര്‍, റീത്ത ജസ്റ്റിന്‍, എന്നിവര്‍ പങ്കെടുത്തു. ഇ.കെ ലത്തീഫ് സ്വാഗതവും ശങ്കരന്‍ നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *