സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ മീറ്റിങ്ങില്‍ നേടിയെടുക്കണം: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ മീറ്റിങ്ങില്‍ നേടിയെടുക്കണം: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍

കോഴിക്കോട്: സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ മീറ്റിങ്ങില്‍ സമ്മര്‍ദം ചെലുത്തി നേടിയെടുക്കണംമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിലവില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസും, ഒരു രൂപ കിഫ്ബി ഫണ്ടും, പുറമെ ബഡ്ജറ്റില്‍ നിര്‍ദേശിച്ച രണ്ട് രൂപ സെസും പൂര്‍ണമായി പിന്‍വലിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇന്ധന വില്‍പ്പനയും, വരുമാനവും ഗണ്യമായി വര്‍ധിക്കും. ഇന്ധന നികുതി ഇപ്പോള്‍ തന്നെ കേരളത്തില്‍ ഉയര്‍ന്ന നിരക്കാണ്. വീണ്ടും സെസ് ചുമത്തിയാല്‍ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കാനും ഉല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ധനവിനും ഇടയാക്കും.

മാഹിയില്‍ പെട്രോളിന് 12.05 രൂപയും, ഡീസലിന് 11.08 രൂപയും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ലിറ്ററിന് ആറു രൂപയോളം കുറവാണ്. ബഡ്ജറ്റ് നിര്‍ദേശിച്ച 2 രൂപ സെസ് കൂടി ഉള്‍പ്പെടുത്തിയാല്‍ യഥാക്രമം 14 രൂപ മാഹിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ലിറ്ററിന് വ്യത്യാസം 8 രൂപയായി ഉയരും. 700 കോടി പ്രതീക്ഷിച്ചുള്ള ബഡ്ജറ്റ് നിര്‍ദേശം കള്ളക്കടത്ത് പെരുകുന്നത് മൂലം കേരളത്തിലെ വരുമാനത്തിന് വന്‍ ഇടിവും, റോഡ് -ട്രെയിന്‍ വഴി ഉള്‍പ്പെടെയുള്ള കള്ളക്കടത്ത് വര്‍ധിക്കാനും അപകടത്തിനും സാധ്യത വളരെയാണ്.

ഇപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും മാഹിയില്‍ നിന്നും തമിഴ്‌നാട് /കര്‍ണാടക ബോര്‍ഡറുകളിലെ പമ്പുകളില്‍ നിന്നുമാണ് ഇന്ധനം നിറയ്ക്കുന്നത്. കേരളത്തിലെ വാഹനങ്ങളെ ആകര്‍ഷിക്കാന്‍ തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തി പമ്പുകളില്‍ എട്ട് രൂപ വില വ്യത്യാസം ചൂണ്ടിക്കാണിച്ച് ബോര്‍ഡുകള്‍ വച്ചു കഴിഞ്ഞു. ഇത് കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകള്‍ പൂട്ടാന്‍ ഇടവരും. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഇന്ധനത്തിന്റെ നിലവിലുള്ള സെസും, ബഡ്ജറ്റില്‍ നിര്‍ദേശിച്ച സെസും പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, വൈസ് പ്രസിഡന്റ് ജോയ് ജോസഫ്. കെ, ജനറല്‍ സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പന്‍ എന്നിവര്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *