പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി തിറമഹോത്സവം കൊടിയേറി

പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി തിറമഹോത്സവം കൊടിയേറി

ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവാഘോഷം ക്ഷേത്രസമിതി പ്രസിഡന്റ് ടി.പി ബാലന്‍ കൊടിയേറ്റം നിര്‍വഹിച്ചതോടെ ആരംഭിച്ചു. പതിവ് പൂജാദികര്‍മങ്ങള്‍ക്ക് പുറമെ മഹാഗണപതിഹോമം , നവകം , പഞ്ചഗവ്യം , കലശപൂജ , കലശാഭിഷേകം , പൂമൂടല്‍ എന്നീ വിശേഷ വഴിപാടുകള്‍ ഉണ്ടായിരുന്നു. ഉച്ചക്ക് അന്നദാനത്തിന് ശേഷം വൈകീട്ട് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഇന്ന് മുതല്‍ 14 വരെ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. നാളെ വൈകീട്ട് 8.15ന് കോഴിക്കോട് നാടകസഭയുടെ നാടകം ‘പച്ചമാങ്ങ’ അരങ്ങേറും.

 

Share

Leave a Reply

Your email address will not be published. Required fields are marked *