ജെ.ഇ.ഇ മെയിന്‍സ്: ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം

ജെ.ഇ.ഇ മെയിന്‍സ്: ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം

തിരുവനന്തപുരം: ജെ.ഇ.ഇ മെയിന്‍സ് ആദ്യ സെഷനില്‍ മികച്ച വിജയം നേടി ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍. പരീക്ഷയില്‍ 99.98 ശതമാനം നേടിയ നിഖിലേഷ് ജോഷി, 99.44 ശതമാനം നേടിയ സുകാന്ത് ബിശ്വാസ്, 99.25 ശതമാനം നേടിയ ആര്‍. കുസുമ പ്രിയ എന്നിവര്‍ തിരുവനന്തപുരം ആകാശ് ബൈജൂസ് വിദ്യാര്‍ഥികളാണ്. രാജ്യത്തുടനീളം 8.6 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ജെ.ഇ.ഇ മെയിന്‍സ് 2023ന്റെ ആദ്യ സെഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കഠിന പരീക്ഷകളില്‍ ഒന്നായ ജെ.ഇ.ഇ മെയിന്‍സ് നേടുന്നതില്‍ പ്രത്യേക പരിശീലനം തങ്ങളെ ഏറെ സഹായിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളെ ആകാശ് ബൈജൂസ് റിജ്യനല്‍ ഡയരക്ടര്‍ ധീരജ് കുമാര്‍ മിശ്ര അഭിനന്ദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *