കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വികസനം വേഗത്തില്‍ നടപ്പിലാക്കിയിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മലബാര്‍ ചേംബര്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി തീരുമാനിച്ചു. ഇത് സംബന്ധിച്ച് അളകാപുരിയില്‍ യോഗം ചേര്‍ന്നു. അക്വയര്‍ ചെയ്ത പതിനാലര ഏക്കര്‍ സ്ഥലം ഉടന്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 31ന് മുന്‍പ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറുക, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്ന് പുനഃരാരംഭിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. കേന്ദ്ര വ്യോമയാന മന്ത്രിയേയും മറ്റു ബന്ധപ്പെട്ടവരേയും നേരില്‍ കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍, മലബാര്‍ ചേംബറിന്റേയും കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ പോവാനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ പി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം.എ മെഹബൂബ്, കെ. അരുണ്‍ കുമാര്‍, അഡ്വ. പി.എം സുരേഷ് ബാബു, എം.പി.എം മുബഷിര്‍ , കെ.വി ഹസീബ് അഹമ്മദ്, പി.എം മുഹമ്മദ് കോയ, കെ.സി അബു, കെ.പി അബൂബക്കര്‍, സി.കെ അബ്ദുല്‍ റൗഫ്, അഡ്വ. പി.ജി അനൂപ് നാരായണന്‍, അഡ്വ. എം.രാജന്‍, അലോക് കുമാര്‍ സാബു, ടി.പി ദാസന്‍, അഡ്വ. സൂര്യനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.