ഉണ്ണിമുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സ്റ്റേ നീക്കി ഹൈക്കോടതി

ഉണ്ണിമുകുന്ദന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സ്റ്റേ നീക്കി ഹൈക്കോടതി

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായെന്ന സത്യവാങ്മൂലം നല്‍കി നടന്‍ നേരത്തെ കേസില്‍ സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പായെന്ന് താന്‍ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. ഹര്‍ജി വിശദമായ വാദത്തിന് കോടതി മാറ്റി. കോടതിയില്‍ തട്ടിപ്പ് നടത്തുന്നത് അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി. ഉണ്ണിമുകുന്ദന്‍ കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് കോടതിയറിയിച്ചു. ഈ മാസം 17ന് ഹര്‍ജിയില്‍ ഉണ്ണിമുകുന്ദന്‍ വിശദീകരണം നല്‍കണം. കൈക്കൂലി കേസില്‍ ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍. കൊച്ചിയിലെ ഫ്ളാറ്റില്‍ തിരക്കഥ സംസാരിക്കാന്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് നടനെതിരേയുള്ള കേസ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *