സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 137ാം വാര്‍ഷിക ദിനാഘോഷം

സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 137ാം വാര്‍ഷിക ദിനാഘോഷം

തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 137ാം വാര്‍ഷിക ദിനാഘോഷ പരിപാടികള്‍സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആധുനിക ലോകത്തിന് പുരോഗതിയുടെ പാതയിലേക്ക് കുതിക്കാന്‍ കഴിയൂവെന്നും തലശ്ശേരിയുടെ വിദ്യാഭ്യാസ മേഖലയില്‍ എടുത്തു പറയാവുന്ന നേട്ടങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തുന്ന വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് രഹന നാരായണന്‍ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഡോ.എം.പി ധനപാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ.സി മിനിഷവാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അപ്പോസ്‌തോലിക് കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍മരിയ ജസീന മുഖ്യഭാഷണം നടത്തി. വിരമിക്കുന്ന റാണി ടീച്ചര്‍, ആനി ടീച്ചര്‍, ഷാജി ടീച്ചര്‍ എന്നിവരെ പി.ടി.എ ഉപഹാരം നല്‍കി ആദരിച്ചു. ദേശീയ-സംസ്ഥാന തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥിനികളെ സ്പീക്കര്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *