മാധ്യമ സെമിനാറും സുവനീര്‍ കൈമാറലും 11ന്

മാധ്യമ സെമിനാറും സുവനീര്‍ കൈമാറലും 11ന്

തലശ്ശേരി: പടയണി പത്രത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാധ്യമ സെമിനാറും സുവനീര്‍ കൈമാറലും 11ന് നടക്കും. രാവിലെ 10 മണിക്ക് നവരത്‌ന ഇന്നില്‍ കെ.പി.മോഹനന്‍ എം.എല്‍. എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് കെ.ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പടയണി സുവര്‍ണ ജൂബിലി പതിപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണിക്ക് കൈമാറും. പ്രൊഫ. എ.പി.സുബൈര്‍ മോഡറേറ്ററായിരിക്കും. നവാസ് മേത്തര്‍, അനിഷ് പാതിരിയാട്, പി.എം അഷ്‌റഫ് , ശശികുമാര്‍ കല്ലിടുംബില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. എ.പി.സുബൈര്‍, ശശി കുമാര്‍ കല്ലിഡുംബില്‍, ചാലക്കര പുരുഷു, പി.എം അഷ്‌റഫ്, കെ.പി ഷീജിത്ത്, എന്‍.പ്രശാന്ത്, വി.മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *