ബാബു അച്ചാരത്ത് മെമ്മോറിയല്‍ ട്രോഫി: തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബിന് രണ്ട് വിക്കറ്റ് വിജയം

ബാബു അച്ചാരത്ത് മെമ്മോറിയല്‍ ട്രോഫി: തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബിന് രണ്ട് വിക്കറ്റ് വിജയം

തലശ്ശേരി: കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂര്‍ ജില്ലാ ‘എ’ ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് മല്‍സരത്തില്‍ തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അബ്ബ ക്രിക്കറ്റ് ക്ലബ് നിശ്ചിത 45 ഓവര്‍ മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ പി. ജംഷീറിന്റെ സെഞ്ചുറിയുടെ (പുറത്താകാതെ 109 റണ്‍സ് 84 പന്തില്‍) കരുത്തില്‍ 215 റണ്‍സെടുത്തു. മുഹ്‌സിന്‍ നടമ്മല്‍ 40 റണ്‍സെടുത്തു. തലശ്ശേരി ബ്രദേഴ്‌സ് ക്ലബിന് വേണ്ടി രാഹുല്‍ ശശി 48 റണ്‍സ് വഴങ്ങി ആറ് വിക്കറ്റും പി.അനുരാഗ് 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി.മറുപടിയായി തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് 38.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. രാഹുല്‍ ശശി 82 റണ്‍സും അഹമ്മദ് ഫര്‍സീന്‍ പുറത്താകാതെ 80 റണ്‍സുമെടുത്തു.
അബ്ബ ക്രിക്കറ്റ് ക്ലബിനു വേണ്ടി ഷഹീന്‍ഷാ മായന്‍ 38 റണ്‍സും പി ജംഷീര്‍ 50 റണ്‍സും വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീതം നേടി. തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ് താരം രാഹുല്‍ ശശിയെ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു. നാളെ (വ്യാഴം) ധര്‍മ്മടം ഗവ. ബ്രണ്ണന്‍ കോളേജ് ഒഴയില്‍ ഭാഗം ക്രിക്കറ്റ് ക്ലബിനെ നേരിടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *