നാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ പിടിയില്‍

നാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ പിടിയില്‍

തലശ്ശേരി: നാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായിഎരുവട്ടി സ്വദേശി നവാസിനെ പോലിസ് അറസ്റ്റ് ചെയ്തു. തലശ്ശേരി മെയിന്‍ റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലിസ് പറയുന്നു. തലശ്ശേരി സി.ഐ എം.അനിലും എസ്.ഐ സജേഷും ചേര്‍ന്നാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. സി.പി.ഒമാരായ ജിജേഷ് കോപ്പായി, അനില്‍ ആന്റണി, സിജിന്‍ , ഹിരണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *