തളിപ്പറമ്പില്‍ ബസിടിച്ച് നാല് പേര്‍ മരിക്കാനിടയായ കേസ്; വിധി 15ന്

തളിപ്പറമ്പില്‍ ബസിടിച്ച് നാല് പേര്‍ മരിക്കാനിടയായ കേസ്; വിധി 15ന്

തലശ്ശേരി: തളിപ്പറമ്പ് കുപ്പത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസിടിച്ച് കയറി രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കാനിടയായ കേസിന്റെ വിധി ഈ മാസം 15ന് ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് എ.വി മൃദുല പറയും. പി.എന്‍.ആര്‍.ബസ് ഡ്രൈവര്‍ ഉദിനൂരിലെ പറമ്പത്ത് വീട്ടില്‍ വി. രാഹുലാ(38)ണ് സംഭവത്തില്‍ പ്രതി. 2010 സെപ്റ്റംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പയ്യന്നൂര്‍ ഭാഗത്ത് നിന്നും വന്ന ബസാണ് അപകടത്തില്‍പെട്ടത്. കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന തളിപ്പറമ്പ് സീതി സാഹീബ് മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ ടി.കെ കുഞ്ഞാമിന (15), കെ.എം.കദീജ (15). എ.സി.ഖാദര്‍ (52) ഉള്‍പ്പെടെ നാല് പേര്‍ മരണപ്പെടുകയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുപ്പത്തെ പുതിയ പുരയില്‍ മുഹമ്മദ് ഷെരീഫിന്റെ പരാതിയിലാണ് പോലിസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. സംഭവം നേരില്‍ കണ്ട സീതി സാഹിബ് മെമ്മോറിയലിലെ അധ്യാപകന്‍ കെ.അബ്ദുള്ള, പരുക്കേറ്റ റിസ്‌വാന, വിദ്യാര്‍ഥികളായ ഷര്‍ ഹാന, ടി.കെ.ജംഷീറ, പോലീസ് ഓഫിസര്‍മാരായ ടി.മധുസൂദനന്‍ , ഡി.പ്രമോദ്, പി.ജെ.ജോയ്, പി.ചന്ദ്രശേഖരന്‍, രാധാകൃഷ്ണന്‍ , കെ.ഗോപാലകൃഷ്ണന്‍, ഡോക്ടര്‍മാരായ ലതിക ദേവി, ആര്‍.കെ റമിത്ത്, ശ്രീധരന്‍ ഷെട്ടി, രാഗേഷ് , ആര്‍.ടി.ഒ ഒ.കെ.അനില്‍കുമാര്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരായത്. നേരത്തെ മൂന്ന് തവണ വിധി പറയാനായി കേസ് മാറ്റിവച്ചിട്ടുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *