കൂടിക്കാഴ്ച 17ന്

കൂടിക്കാഴ്ച 17ന്

കോഴിക്കോട്: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍(KICMA) 202325 MBA (FullTime)കോഴ്‌സിന് ഫെബ്രുവരി 17 (വെള്ളി )രാവിലെ 10 മുതല്‍ 12 വരെ കോഴിക്കോട് തളി ജംഗ്ഷനിലെ ഇ.എം.എസ് മെമ്മോറിയല്‍ കോ- ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നു. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്,ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി /എസ്.ടി/ ഒ.ഇ.സി /ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ K-MAT എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.8281743442 /8547618290 എന്നീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *