തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിച്ചു. ഒമ്പതംഗ പ്രത്യേക മെഡിക്കല്‍ സംഘമാണ് നിംസ് ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയെ പരിചരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച ആറംഗ മെഡിക്കല്‍ സംഘവും ഇവര്‍ക്കൊപ്പമുണ്ട്.
അതേസമയം, ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ നിന്ന് തുടര്‍ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റുന്നില്ലെന്നാണ് നിലവിലെ വിവരം. ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂര്‍ണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗളൂരുവിലേക്ക് കൊണ്ടു പോകുക.
മാറ്റുന്നത് ഉടനില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഉമ്മന്‍ചാണ്ടിയെ രീതിയില്‍ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മെഡിക്കല്‍ സംഘം തമ്മില്‍ കൂടിയാലോചിച്ച ശേഷം ബന്ധുക്കളോട് കൂടി അഭിപ്രായം തേടിയെ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ഉമ്മന്‍ചാണ്ടിയുടെ നില തൃപ്തികരണമാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.