തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ടയിലും കൊച്ചിയിലും നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ധന സെസിലും നികുതി വര്‍ധനക്കുമെതിരേയാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. കൊച്ചിയില്‍ പ്രവര്‍ത്തകര്‍ പോലിസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതായതോടെ പോലിസ് ലാത്തിവീശി. ലാത്തിയടിയില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പത്തിലേറെ പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.
ബജറ്റിനെതിരേ പത്തനംതിട്ട കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലേക്കെത്തി. പ്രവര്‍ത്തകര്‍ പോലിസിനെ കൂകി വിളിച്ചു. ബാരിക്കേഡിന് മുകിളില്‍ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡുകള്‍ മറിച്ചിട്ടതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. തിരുവനന്തപുരത്ത് നികുതി വര്‍ദ്ധനക്കെതിരേ മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് കാര്‍ കെട്ടിവലിച്ച് പ്രതിഷേധിച്ചു.