കോഴിക്കോട്: കഴിഞ്ഞ 40 വര്‍ഷക്കാലത്തിലേറെയായി സ്ഥിരമായി ബസ് റൂട്ട് ഉള്ള മൊകവൂര്‍ കുനിമ്മല്‍താഴം ജംഗ്ഷനില്‍ അടിപ്പാത വേണമെന്നുള്ള ആവശ്യം 2016 മുതല്‍ തുടര്‍ച്ചയായി അപേക്ഷകളിലൂടെയും വിവിധ സമരപരിപാടികളിലൂടെയും സര്‍ക്കാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അണ്ടര്‍ പാസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മൊകവൂര്‍ എന്‍.എച്ച് അടിപ്പാത ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മൊകവൂര്‍ കുനിമ്മല്‍താഴം ജംഗ്ഷനില്‍ ശയനപ്രദക്ഷിണ പ്രതിഷേധ സമരം നടത്തി.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്.എം തുഷാര ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ആക്ടിങ് ചെയര്‍മാന്‍ പി. ചന്തു അധ്യക്ഷത വഹിച്ചു. ശയനപ്രദിക്ഷണത്തിന് കണ്‍വീനര്‍ സി.അനില്‍കുമാര്‍, ട്രഷറര്‍ കെ.പി രാവുണ്ണി കുട്ടി, റിട്ടയേര്‍ഡ് എസ്.ഐ പി. ജയകൃഷ്ണന്‍, അരവിന്ദാക്ഷന്‍ കെ.ടി, രമേശ് ബാബു, ടി.എസ്, പ്രേമ.പി, അനിത, വെള്ളാംങ്കൂര്‍ രാഹുല്‍, കെ. ശോഭന, കെ. സുശാന്ത്, ആശാ രമേശ് ബാബു, എന്‍.എം അശ്വിന്‍, വള്ളില്‍ ദിനേശന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ശൈലജ ജയകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.