മനുഷ്യാവകാശ സമ്മേളനം നടത്തി

മനുഷ്യാവകാശ സമ്മേളനം നടത്തി

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മനുഷ്യാവകാശ സമ്മേളനവും ജനറല്‍ ബോഡി യോഗവും പ്രൊഫസര്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ‘വൈവിധ്യമാണ് പ്രകൃതി കല്‍പ്പന’ എന്ന സമ്മേളന സന്ദേശം പ്രസക്തമാണ് എന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ബഹുസ്വരതയെ പറ്റി പറയുന്നവര്‍ അതില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ല എന്നതാണ് വര്‍ത്തമാനകാലം നേരിടുന്ന ദുരന്തം. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന മനുഷ്യരോടൊപ്പം നില്‍ക്കുന്നതാകണം മനുഷ്യാവകാശ പ്രവര്‍ത്തനം, അത് തന്നെയാണ് ഇടതുപക്ഷ പ്രവര്‍ത്തനവും. എന്നാല്‍ സര്‍ക്കാര്‍ നിയമനം നേടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനുകള്‍ പലപ്പോഴും അമ്പരപ്പുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.ടി ടോം അദ്ധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ചാത്തം ചിറ സ്വാഗതം പറഞ്ഞു. ടി.പി സാഹിര്‍, പി.വി മനോജ് (വാസാവകാശ സംരക്ഷണ സമിതി), ജോര്‍ജ്ജ് വര്‍ഗീസ് (ക്രംമ്പ് ഫാക്ടറി തൊഴിലാളി യൂണിയന്‍), സുലൈഖ രാമനാട്ടുകര, പ്രഭാകരന്‍ എളേറ്റില്‍, നിസ്താര്‍ സംസാരിച്ചു. കെ.സി മുഹമ്മത് നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *