തലശ്ശേരി: ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന മതസൗഹാര്‍ദ രാഷ്ട്രീയ സമ്മേളനത്തിന്റെ പോസ്റ്റര്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പ്രകാശനം ചെയ്തു. കണ്ണൂര്‍ കാള്‍ടെക്‌സിലെ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ 11ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് ആദ്യ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ 14 ജില്ലകളിലും ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും, 20 വിദേശ രാജ്യങ്ങളിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാനാണ് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ തയ്യാറെടുക്കുന്നത്.
കേരളത്തിലെ ജില്ലാ സമ്മേളനങ്ങള്‍ :
കണ്ണൂര്‍ (ഫെബ്രുവരി 11), കോഴിക്കോട് (മാര്‍ച്ച് 12), കോട്ടയം (മാര്‍ച്ച് 19), കൊല്ലം (ഏപ്രില്‍ 16), എറണാകുളം (ഏപ്രില്‍ 23), ആലപ്പുഴ (മെയ് 7), തൃശൂര്‍ (മെയ് 14), ഇടുക്കി (മെയ് 21), വയനാട് (ജൂണ്‍ 4), പാലക്കാട് (ജൂണ്‍ 11), കാസര്‍കോട് (ജൂണ്‍ 18), മലപ്പുറം (ജൂണ്‍ 25), പത്തനംതിട്ട (ജൂലൈ 2) തിരുവനന്തപുരം (ജൂലൈ 9). സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍, 9072795547 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.