ഫാറൂഖ് കോളേജ് 1973 ബി.കോം ബാച്ച് വിദ്യാര്‍ഥികള്‍ അരനൂറ്റാണ്ടിന് ശേഷം ഒത്തുച്ചേര്‍ന്നു

ഫാറൂഖ് കോളേജ് 1973 ബി.കോം ബാച്ച് വിദ്യാര്‍ഥികള്‍ അരനൂറ്റാണ്ടിന് ശേഷം ഒത്തുച്ചേര്‍ന്നു

കോഴിക്കോട്: ഫാറൂഖ് കോളേജ് 1973 ബി.കോം ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അരനൂറ്റാണ്ടിന് ശേഷം ഒത്ത് ചേര്‍ന്നു. കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വച്ചു നടന്ന പരിപാടിയില്‍ അന്നത്തെ യൂണിയന്‍ ചെയര്‍മാനും ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായ ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ഫാറൂക്ക് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ (FOSA)ന്റെ സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി അംഗവുമായ കെ.ടി അസ്സന്‍കോയ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ മരണമടഞ്ഞ ഒമ്പത് സഹപാഠികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമുള്ള അനുശോചന പ്രമേയം പി.കോയക്കുട്ടി അവതരിപ്പിച്ചു. പി.രഘുനാഥന്‍ ആമുഖ പ്രസംഗം നടത്തി. ഡോ. കെ.കെ മുഹമ്മദ് ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഫാറൂഖ് ട്രെയിനിങ് കോളേജ് മാനേജിങ് കമ്മിറ്റി ട്രഷറര്‍ സി.എ ഉമ്മര്‍കോയ സ്വാഗതവും എം.എ റഹീം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *