മാഹി: ഫ്രഞ്ച് വ്യോമസേനയിലെ എയ്ഡേന് ഷെഫ് ആയിരുന്ന വെസ്റ്റ് പള്ളൂരിലെ തെക്കയില്‍ മണപ്പാട്ടി ഊരാളി ഇടത്തില്‍ വാസുദേവന്‍ (87) നിര്യാതനായി. അള്‍ജീരിയ, ഇന്തോ-ചൈന യുദ്ധങ്ങളില്‍ പങ്കാളിയായിരുന്നു. വിശിഷ്ട സേവനത്തിന് ഫ്രഞ്ച് സര്‍ക്കാരിന്റെ 17 മെഡലുകള്‍ നേടിയിട്ടുണ്ട്. പള്ളൂര്‍ പുത്തനമ്പലം രക്ഷാധികാരിയാണ്. യൂന്യോംദ് ഫ്രാന്‍സേസ് മാഹിയുടെ സ്ഥാപകരില്‍ പ്രമുഖനും വൈസ് പ്രസിഡന്റുമായിരുന്നു. പരേതരായ ഫ്രഞ്ച് പോലിസ് ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിരാമന്റേയും ചിരുതയുടേയും മകനാണ്. ഭാര്യ: ദ്രൗപതി, മകന്: റൊമേറോ (സ്കോട്ട്ലാന്റ്), സഹോദരങ്ങള്‍: പരേതരായ ടി.എം ദേവി (മുംബെ ), ടി.എം.മുകുന്ദന് (പ്രധാന അധ്യാപകന്, ഗവ.എല്‍.പി.സ്കൂള്‍ വെസ്റ്റ് പള്ളൂര്‍), ടി.എം.നാരായണന് വൈദ്യര് ( മുന്‍ നഗരസഭാംഗം മാഹി, മലബാര്‍ ഫാര്‍മസി ഇരിട്ടി ), ടി.എം.അച്ചുതന് ( ഫോറിന് ലിക്കര്‍ പാലസ് മാഹി ), ടി.എം.ലക്ഷ്മി (വയനാട്).