ദുബായ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് യു.എ.ഇ മുട്ടം മുസ്ലീം ജമാഅത്ത് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. കേരളത്തില്‍നിന്ന് കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ വഴി ഹജ് തീര്‍ഥാടനത്തിന് അവസരം ഉണ്ടാക്കിയതോടൊപ്പം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ആയി പ്രഖ്യാപിച്ചതും സൗദി ഹജ്ജ് മന്ത്രാലയം അനുവദിക്കുന്ന ഹജ്ജ് സീറ്റുകളില്‍ ഇത്തവണ 80% സീറ്റും ഹജ്ജ് കമ്മിറ്റികള്‍ മുഖേന തീര്‍ഥാടകര്‍ക്ക് മാത്രം മാറ്റി വച്ചതും അപേക്ഷാ ഫീസ് 300 രൂപ വേണ്ടെന്ന് വച്ചതും പ്രശംസ അര്‍ഹിക്കുന്ന തീരുമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 45 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹ്‌റം അഥവാ ആണ്‍തുണ ഇല്ലാതെ തന്നെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിക്കാമെന്ന കാര്യം പുനഃപരിശോധിക്കണമെന്നും ഒരു തവണ ഹജ്ജിന് പോയവര്‍ക്ക് പരിഗണന നല്‍കേണ്ടെന്ന തീരുമാനവും 70 വയസ് കഴിഞ്ഞവര്‍ക്ക് മുന്‍ വര്‍ഷങ്ങളെപ്പോലെ നറുക്കെടുപ്പില്ലാതെ അവസരമുണ്ടാകുമെന്ന പ്രഖ്യാപനവും രണ്ട് വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് യാത്രയുടെ 10% നിരക്കാക്കിയതും അഭിനന്ദനാര്‍ഹമാണെന്ന് പുന്നക്കന്‍ മുഹമ്മദലി കൂട്ടിച്ചേര്‍ത്തു.