സൗജന്യമായി അമ്പെയ്ത്ത് പരിശീലനം തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

സൗജന്യമായി അമ്പെയ്ത്ത് പരിശീലനം തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയും ഫ്യൂച്ചര്‍ ഒളിമ്പിയന്‍സ് പ്രൊഫഷണല്‍ ആര്‍ച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി മാര്‍ച്ച് 25 മുതല്‍ ശാരീരികവൈകല്യമുള്ളവര്‍ക്കും സാധാരണ ആളുകള്‍ക്കുംകോഴിക്കോട് ജില്ല മുഴുവനും സൗജന്യ അമ്പെയ്ത്ത് അവധിക്കാല പരിശീലന ക്യാംമ്പുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കുറഞ്ഞത് 100 മീറ്റര്‍സ്ഥലമുള്ള സ്‌കൂള്‍, കോളേജ്, സ്‌പോര്‍ട്‌സ് അക്കാദമി, ക്ലബ്ബുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. രാവിലെയും വൈകിട്ടും ആയി ആഴ്ചയില്‍ രണ്ടുദിവസം ആര്‍ച്ചറിയിലും മറ്റും നിരവധി കായിക ഇനങ്ങളിലും ദേശീയ-അന്തര്‍ദേശീയ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ളതും അക്കാദമിയുടെചീഫ്‌കോച്ചുമായകിഷോര്‍ എ.എമ്മിന്റെ നേതൃത്വത്തിലായിരിക്കും പരിശീലനം. അമ്പെയ്ത്ത് പരിശീലനം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 11 ശനിയാഴ്ച 5 മണിക്ക് മുമ്പ് അപേക്ഷകള്‍ അസോസിയേഷന്റെ ഇമെയിലില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അസോസിയേഷന്റെ https://pcasak.weebly.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ വിളിക്കുക.

കിഷോര്‍ എ.എം
ഫോണ്‍: 9809921065

Share

Leave a Reply

Your email address will not be published. Required fields are marked *