വൈഗ-2023 ഡി.പി.ആര്‍ ശില്‍പ്പശാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വൈഗ-2023 ഡി.പി.ആര്‍ ശില്‍പ്പശാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: കേരളസര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായ ഡി.പി.ആര്‍ ശില്‍പ്പശാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാവി കാര്‍ഷിക സംരംഭത്തിനായി കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഗ 2023 ന്റെ ഭാഗമായി ഉജഞ ശില്‍പ്പശാല നടത്തുന്നത്. 2023 ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുള്ളത്.

എസ്.എഫ്.എ.സി കേരള നേതൃത്വം നയിക്കുന്ന ശില്‍പ്പശാലയില്‍ ഒരു നിക്ഷേപകന്/സംരംഭകന് ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് വിശകലനം ചെയ്യേണ്ട ബിസിനസ്സിന്റെ പ്രധാന മേഖലകള്‍ മനസ്സിലാക്കാന്‍ സാധിക്കും. സംരംഭകരുടെ പ്രോജക്ടിന്റെ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ആവശ്യമാണ്. അനുഭവ പരിചയവും പ്രൊഫഷണല്‍ യോഗ്യതയുമുള്ള ഏജന്‍സികള്‍ തയ്യാറാക്കിയതും ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ഈ ശില്‍പ്പശാലയിലൂടെ സംരംഭകന് ലഭിക്കും. ഡി.പി.ആര്‍ തയ്യാറാക്കലുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ സംരംഭകരിലേക്കെത്തിക്കാനും തയ്യാറാക്കിയ പ്രൊജക്റ്റ് പ്രായോഗികമാക്കുന്നതിനും, ഗ്രാന്റ്/സബ്‌സിഡി സപ്പോര്‍ട്ടുകള്‍ക്കായുള്ള സ്‌കീമുകളുമായി സംയോജിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ശില്‍പ്പശാല ലക്ഷ്യമിടുന്നു.
ശില്‍പ്പശാലയില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. താല്‍പ്പര്യമുള്ളവര്‍ www.vaigakerala.com എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 10 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *