വൈഗ അഗ്രിഹാക്ക് -23 രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വൈഗ അഗ്രിഹാക്ക് -23 രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്നവൈഗ – അഗ്രിഹാക്കത്തോണ്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന കാര്‍ഷികരംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ ആണെന്ന് വൈഗഅഗ്രിഹാക്ക് – 23.
അഗ്രിഹാക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്‍ഷികമേഖലയിലെ പ്രധാനപ്രശ്‌നങ്ങളില്‍ ഫലപ്രദമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും വികസിപ്പിക്കുവാനും അവസരം ലഭിക്കും. കാര്‍ഷികസാങ്കേതികവിദഗ്ധരുടെ പിന്തുണയോടെ പരിഹാരമാര്‍ഗങ്ങള്‍ മികവുറ്റതാക്കാനുള്ള മികച്ച അവസരം ഹാക്കത്തോണ്‍ വഴി സൃഷ്ടിക്കുകയും, വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡുകളോടൊപ്പം കാര്‍ഷികമേഖലയിലെ സംരംഭകരായി ഉയര്‍ന്നുവരുന്നതിനുള്ള സഹായങ്ങളും ലഭിക്കും.

36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രശ്‌നപരിഹാര മത്സരത്തില്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നീ മൂന്നുവിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. മൂന്ന് മുതല്‍ അഞ്ച് പേര്‍ അടങ്ങുന്ന ടീമുകള്‍ക്ക് മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 2023 ഫെബ്രുവരി 12ന് മുമ്പായി അഗ്രിഹാക്ക്‌പോര്‍ട്ടല്‍ (www.vaigaagrihack.in) വഴി രജിസ്റ്റര്‍ ചെയ്യേണ്ടതും, തെരഞ്ഞെടുത്തപ്രശ്‌നങ്ങളുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ സമര്‍പ്പിക്കേണ്ടതുമാണ്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകള്‍ക്ക് 2023 ഫെബ്രുവരി 25 മുതല്‍ 27 വരെ തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളേജില്‍ നടക്കുന്ന അഗ്രിഹാക്കില്‍ പങ്കെടുക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470061, 9383470025ല്‍ ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *