കോഴിക്കോട്: 40 വര്‍ഷത്തിലധികമായി റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോറി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ എഫ്.സി.ഐ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, കരാറു വ്യവസ്ഥകള്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുമായാണ് സമരം നടത്തിയത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ ഉല്‍ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാനും ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ.എം.രാജന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.നാസര്‍, കൗണ്‍സിലര്‍ സി.പി സുലൈമാന്‍, ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹക സമിതി അംഗം എം.കെ ബീരാന്‍, അഡ്വ.സി.എം ജംഷീര്‍, പി.എം രാമചന്ദ്രന്‍, ടി.ജി നിഷ് സംസാരിച്ചു.