പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പഞ്ചദിന സത്യഗ്രഹം സമാപിച്ചു

പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പഞ്ചദിന സത്യഗ്രഹം സമാപിച്ചു

തലശ്ശേരി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തലശ്ശേരി മേഖലയുടെ നേതൃത്വത്തില്‍ ട്രഷറിക്കു മുമ്പില്‍ കഴിഞ്ഞ 5 ദിവസമായി നടത്തിവരുന്ന സത്യഗ്രഹ സമരം സമാപിച്ചു.തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.വി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. വി. ശൈലജ അധ്യക്ഷത വഹിച്ചു. പി.വി രാധാകൃഷ്ണന്‍, പി.എം ദിനേശന്‍, പി. സതി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.പി.വി വത്സലന്‍, വി.പി മോഹനന്‍, വി.വി രാജീവ് കുമാര്‍, എം.സോമനാഥന്‍ , അജിത കോളി നേതൃത്വം നല്‍കി. അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അയത്തില്‍ തങ്കപ്പന്റെ ചരമ വാര്‍ഷികത്തില്‍ അനുശോചിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *