തെരുവ്‌നായ ആക്രമണം: ഏകദിന ഉപവാസവുമായി ജനശബ്ദം

തെരുവ്‌നായ ആക്രമണം: ഏകദിന ഉപവാസവുമായി ജനശബ്ദം

മാഹി: കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി മാഹി മേഖലയിലെ രൂക്ഷമായ തെരുവുനായ പ്രശ്‌നം പരിഹരിക്കാത്തതിലും, പുഴയോര നടപ്പാത അടച്ചിടുകയും, സന്ദര്‍ശകരെ പുറത്താക്കി പട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചും തുടര്‍ പ്രക്ഷോഭത്തിന്റെ മുന്നോടിയായി ഒമ്പതിന് ഗാന്ധി പ്രതിമക്ക് മുന്നില്‍ ഏകദിന ഉപവാസം നടത്താന്‍ ജനശബ്ദം മാഹി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ഇ.കെ.റഫീഖ്, സുരേഷ് പന്തക്കല്‍, ടി.എം സുധാകരന്‍, ജസീമ മുസ്തഫ, ദാസന്‍ കാണി, രേഖ, ടി.എ ലതീപ്, ഷൈജ പാറക്കല്‍, മഹേഷ് പന്തക്കല്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *