മാഹി: തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് വോക്ക് വേ മോണിങ്ങ് സ്റ്റാര്‍ കൂട്ടായ്മ ടാഗോര്‍ ഉദ്യാനത്തിന്റെ പ്രധാന കവാടത്തില്‍ ധര്‍ണ നടത്തി. പാര്‍ക്കിനകത്ത് വച്ച് കഴിഞ്ഞ ദിവസം ഏഴ് പേരെ തെരുവ് നായ കടിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ ഗെയ്റ്റടച്ച് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കടിച്ച നായ്ക്കളുള്‍പ്പെടെയുള്ളവ പാര്‍ക്കില്‍ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. എ.വി.യൂസഫിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡോ.എം.മുഹമ്മദ്, ഷാജി ഫോര്‍ട്ട്, സി.എച്ച് സിറാജുദ്ദീന്‍ സംസാരിച്ചു. സുലൈമാന്‍ ചാലക്കര, ജലാലുദ്ദീന്‍, ആസിഫ്, റയീസ് ചാലക്കര, അഷ്റഫ് ചെറുകല്ലായി, റിയാസ് തോലോന്‍, അസ്ലം പളളൂര്‍ നേതൃത്വം നല്‍കി. ഡോ. മുഹമ്മദ് സ്വാഗതവും ഫൈസല്‍ ബിണ്ടി നന്ദിയും പറഞ്ഞു.