തിറ മഹോത്സവം ഒമ്പത് മുതല്‍ 14 വരെ

തിറ മഹോത്സവം ഒമ്പത് മുതല്‍ 14 വരെ

മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഒമ്പത് മുതല്‍ 14 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ മണിക്ക് മഹാഗണപതി ഹോമം, 12 മണിക്ക് കൊടിയേറ്റം, അന്നദാനം വൈകീട്ട് 5.45ന്, കലവറ നിറക്കല്‍ ഘോഷയാത്ര 6.30ന്. സാംസ്‌ക്കാരിക സായാഹ്നത്തില്‍ കവി പി.കെ.ഗോപി, പി.വി.ലാവ്‌ലിന്‍ സംസാരിക്കും. ഫോക്‌ലോര്‍ അക്കാദമിയുടെ കലാസന്ധ്യ 10ന് രാവിലെ 11 മണി മുതല്‍. വൈകീട്ട് 8.15ന് നാടകം പച്ച മാങ്ങ, 11ന് രാവിലെ 9.30ന് മൃത്യുഞ്ജയഹോമം, 11.30ന് പൂമൂടല്‍, അന്നദാനം. 6.30ന് ഭജനം, 8.15 ഉത്സവരാവ് കലാ പരിപാടികള്‍.

12ന് രാവിലെ 11 മണിക്ക് പൂമ്യടല്‍ അന്നദാനം, വൈകീട്ട് 6.15ന് ദീപാരാധന. തുടര്‍ന്ന് പഞ്ചാരിമേളം ഉണ്ടാകും. 8.15ന് ആശ്രയ റസിഡന്‍സ് അസോസിയേഷന്‍ അവതരിപ്പിക്കുന്ന ‘റിഥം 2023’. 13ന് രാവിലെ എട്ട് മണിക്ക് മണിനാഗപൂജ. ഉച്ചക്ക് അന്നദാനം. വൈകീട്ട് 5.30ന് വെള്ളാട്ടം. തുടര്‍ന്ന് താലപ്പൊലി വരവ്. രാത്രി10 ന് ഇളനീര്‍ അഭിഷേകം. 12ന് കലശം വരവ്. 14 ന് പുലര്‍ച്ചെ മുതല്‍ ഗുളികന്‍, ഘണ്ട കര്‍ണ്ണന്‍, കുട്ടിച്ചാത്തന്‍, നാഗഭഗവതി, ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചക്ക് 12.30ന് അന്നദാനം തുടര്‍ന്ന് കൊടിയിറക്കം. വാര്‍ത്താസമ്മേളനത്തില്‍ സി.വി രാജന്‍ പെരിങ്ങാടി, പി.കെ.സതീഷ് കുമാര്‍, രാജീവന്‍ കണ്ടോത്ത്, ഒ.വി ജയന്‍, പി.വി അനില്‍കുമാര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *