തലശ്ശേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പുതിയ ബജറ്റില്‍ കേരളത്തിലെ റേഷന്‍ വ്യാപാരികള അവഗണിച്ചതിലും റേഷന്‍ കടകളിലെ ഇ-പോസ് മെഷിനിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിന് കാരണം റേഷന്‍ വ്യാപാരികളാണെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ്
അസോസിയേഷന് തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പവിത്രന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.രജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംഘടന ഭാരവാഹികളായ പി.കെ.സലീം, അഷറഫ് ധര്‍മ്മടം, പ്രകാശന് പാനൂര്‍, സന്തോഷ് ചിറ്റാരിപറമ്പ് ,റഹീം തലശേരി, എം.പി.രാഘവന് സംസാരിച്ചു.